26.5 C
Pathanāmthitta
Tuesday, October 3, 2023 3:15 am
-NCS-VASTRAM-LOGO-new

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടോയെന്ന് എളുപ്പം അറിയാം

ഗൂഗിൾ അക്കൌണ്ട് ഇല്ലാത്ത ആളുകൾ തന്നെ ഇന്ന് കുറവായിരിക്കും. ഗൂഗിൾ സേവനങ്ങളെല്ലാം നമ്മുടെ അക്കൌണ്ട് വഴിയാണ് നമുക്ക് ലഭിക്കുന്നത്. ഗൂഗിൾ അക്കൌണ്ടിൽ നിരവധി കൺട്രോൾസും ഫീച്ചറുകളുമുണ്ട്. നമ്മുടെ ഗൂഗിൾ അക്കൌണ്ട് സുരക്ഷിതമാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള സംവിധാനമാണ് കമ്പനി സുരക്ഷയ്ക്കായി നൽകിയിട്ടുള്ള ഫീച്ചറുകളിൽ പ്രധാനപ്പെട്ടത്. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടറുകളും ഫോണുകളും മറ്റ് ഡിവൈസുകളുടെയും വിവരങ്ങൾ അറിയാൻ കമ്പനി നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റാരും സൈൻ ഇൻ ചെയ്‌തിട്ടില്ലെന്ന് ഉറപ്പാക്കാനായി google.com/devices എന്ന ലിങ്കിൽ കയറാവുന്നതാണ്. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ഒരു അധിക സുരക്ഷാ ലെയർ എങ്ങനെ ചേർക്കാമെന്നും മറ്റാരെങ്കിലും ഗൂഗിൾ അക്കൌണ്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാമെന്നും നോക്കാം.

life
ncs-up
ROYAL-
previous arrow
next arrow

ഗൂഗിൾ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നോ എന്നറിയാം
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ സെറ്റിങ്സ് വിഭാഗത്തിലേക്ക് പോയി താഴേക്ക് സ്ക്രോൾ ചെയ്ത് “ഗൂഗിൾ” എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
തുറന്ന് വരുന്ന വിൻഡോയിൽ “കൺട്രോൾ യുവർ ഗൂഗിൾ അക്കൗണ്ട്” എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
“സെക്യൂരിറ്റി” എന്ന സെക്ഷൻ കാണുന്നത് വരെ സ്ക്രീനിൽ ഇടത്തേക്ക് സ്ലൈഡ് ചെയ്യുക. ഈ സെക്ഷന്റെ പേരുകൾ സ്ക്രീനിന്റെ മുകളിലാണ് കാണുന്നത്.
“യുവർ ഡിവൈസസ്” വിഭാഗം തിരഞ്ഞെടുക്കുക.
“കൺട്രോൾ ഓൾ ഡിവൈസസ്” എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തിരിക്കുന്ന ഡിവൈസുകളെല്ലാം ഇതിൽ കാണാവുന്നതാണ്.
നിങ്ങൾ ഉപയോഗിക്കാത്ത ഏതെങ്കിലും ഡിവൈസിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക
ഇത്തരത്തിൽ ഏതെങ്കിലും ഡിവൈസ് കണ്ടെത്തുകയാണ് എങ്കിൽ ലിസ്റ്റിലുള്ള ഈ ഡിവൈസിന്റെ പേരിൽ ടാപ്പ് ചെയ്യുക.
“സൈൻ ഔട്ട്” ബട്ടണിൽ ടാപ്പ് ചെയ്യുക.

സുരക്ഷ വർധിപ്പിക്കാനുള്ള മറ്റ് മാർഗങ്ങൾ
നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് നിങ്ങൾക്ക് അറിയാത്ത ഡിവൈസുകളിൽ ലോഗിൻ ചെയ്തതായി കണ്ടെത്തിയാൽ സെറ്റിങ്സിൽ ചെന്ന് സൈൻ ഔട്ട് ചെയ്‌തതിന് ശേഷം ആദ്യം നിങ്ങളുടെ അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റണം. ഇനി നിങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനായി 2 സ്റ്റെപ്പ് വേരിഫിക്കേഷൻ ഫീച്ചർ എനേബിൾ ചെയ്യാവുന്നതാണ്. സെക്യൂരിറ്റി വിഭാഗത്തിൽ ഓപ്ഷൻ കാണാം. അതിൽ പോയി 2 സ്റ്റെപ്പ് വേരിഫിക്കേഷൻ ഓൺ ചെയ്യുക. 2 സ്റ്റെപ്പ് വേരിഫിക്കേഷൻ സെറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ രജിസ്‌റ്റർ ചെയ്‌ത പാസ്‌വേഡും ഒപ്പം നിങ്ങൾ 2 സ്റ്റെപ്പ് വേരിഫിക്കേഷൻ എനേബിൾ ചെയ്ത പ്രൈമറി ഡിവൈസും ഉപയോഗിച്ചും ഏത് ഡിവൈസിലും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാ. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ സെക്യൂരിറ്റി കീ ഉപയോഗിക്കാനോ 2 സ്റ്റെപ്പ് വേരിഫിക്കേഷൻ കോഡ് നൽകാനോ താൽപ്പര്യമില്ലെങ്കിൽ നിങ്ങൾക്ക് കമ്പ്യൂട്ടറോ മൊബൈലോ സുരക്ഷിതമാണ് എന്ന് അടയാളപ്പെടുത്താം.

ncs-up
dif
self
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow