കോച്ചിങ് സെന്ററിലേക്ക് പോയ 14കാരിയെ ബലാത്സം​ഗം ചെയ്ത 19കാരനും കൂട്ടാളിയും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: കോച്ചിങ് സെന്ററിലേക്ക് പോയ പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് 19കാരൻ. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം. രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സം​ഗം. സംഭവത്തിൽ വിക്രം(19), സുഹൃത്ത് ചന്ദ്രപ്രകാശ് (21) എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ മുൻ വിദ്യാർഥിയായ വിക്രം, കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് സുഹൃത്തുക്കളെ ഗേറ്റിന് മുന്നിൽ കാവലിരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

സുഹൃത്ത് ചന്ദ്രപ്രകാശിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന വിക്രം, താൻ കോച്ചിങ് സെന്ററിലേക്ക് പോകുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കോച്ചിങ് സെന്ററിൽ ആക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റുകയും രാംനഗറിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടെ വച്ച് ബലാത്സംഗം ചെയ്ത പ്രതി, സംഭവം മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചന്ദ്രപ്രകാശും തനിക്ക് അറിയാത്ത മറ്റൊരു സുഹൃത്തും വാതിലിനു പുറത്ത് കാവൽ നിന്നിരുന്നതായി പെൺകുട്ടി പോലീസ് നൽകിയ മൊഴിയിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആന്റ പോലീസ് സ്റ്റേഷനിനിലെത്തി പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നാം പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിഎസ്പി വിജയകുമാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...