ഇന്റര്‍സ്കൂള്‍ ക്വിസ് കോമ്പറ്റീഷനില്‍ തിരുമൂലപുരം എസ്.എന്‍.വി ഹൈസ്കൂള്‍ വിജയികളായി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ സെന്റ്‌ ജോര്‍ജസ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജോസഫ്‌ മാര്‍ സേവേറിയോസ് സ്മാരക ഇന്റര്‍സ്കൂള്‍ ക്വിസ് കോമ്പറ്റീഷനില്‍ തിരുമൂലപുരം എസ്.എന്‍.വി ഹൈസ്കൂള്‍ വിജയികളായി. 26 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മുണ്ടക്കയം ജോസഫ്‌ സെന്‍ട്രല്‍ സ്കൂള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തിരുവല്ല അതിരൂപത രണ്ടാമത്തെ അധ്യക്ഷനും സ്കൂള്‍ സ്ഥാപകനുമായ വാളക്കുഴി ജോസഫ് മാര്‍ സെവോറിയോസ് തിരുമേനിയുടെ സ്മരണയില്‍ കഴിഞ്ഞ വര്‍ഷമാണ് മത്സരം ആരംഭിച്ചത്.

എട്ടാം ക്ലാസ് മുതല്‍ പ്ലസ്‌ ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം നടത്തുന്നത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ.എബി വടക്കുംതല ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വര്‍ഗീസ് വടക്കുംതല അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .കെ ഹരികുമാര്‍, വാര്‍ഡ്‌ അംഗം ജോസഫ്, ഷിബി മണ്ണില്‍, അന്‍സാരി എം. എം, എന്നിവര്‍ സംസാരിച്ചു. ക്വിസ് മാസ്റ്ററായ ഷിബു മാത്യു ചുങ്കത്ത്, അധ്യാപകരായ മാത്യൂസ് ഡാനിയേല്‍, റോബിന്‍ മാത്യു, ദീപ പി അഗസ്റ്റിന്‍, അനീഷ വി നൈനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...