മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ബിജെപിക്ക് വന്‍ നേട്ടം

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ കണക്ക് വന്നതോടെ ബിജെപിക്ക് വന്‍ നേട്ടം. മുംബൈ അടക്കം അകെയുള്ള 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 25 ലും ബിജെപി സഖ്യം അധികാരം പിടിച്ചു. മുംബൈ കോര്‍പ്പറേഷനിലേക്ക് ജയിച്ചവരില്‍ മൂന്ന് മലയാളികളും ഉണ്ട്. ആര്‍എസ്എസ് ശക്തി കേന്ദ്രമായ നാഗ്പൂരില്‍ മുസ്ലീം ലീഗ് നാല് സീറ്റ് ജയിച്ചു. മുംബൈയില്‍ 89 സീറ്റ് നേടിയാണ് ബിജെപി ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ശിന്‍ഡെ വിഭാഗം 29 സീറ്റ് നേടിയതോടെ കേവല ഭൂരിപക്ഷത്തിനുള്ള 114 എന്ന സഖ്യ മറികടന്നു. 65 സീറ്റിലേക്ക് താഴ്‌ന്നെങ്കിലും വന്‍ വീഴ്ച ഒഴിവാക്കാന്‍ മറുവശത്ത് ഉദ്ദവ് താക്കറെയ്ക്ക് കഴിഞ്ഞു എന്നതാണ് അന്തിമ ഫലം കാണിക്കുന്നത്.

പാര്‍ട്ടി പിളര്‍ത്തിയ ശിന്‍ഡെയോടും ബിജെപിയോടും ഒരുപോലെ പോരാടിയാണ് ഉദ്ദവ് രണ്ടാമത്തെ വലിയ കക്ഷിയായത്.പ്രതിപക്ഷ സഖ്യമില്ലാതെയായിരുന്നു ഈ പോരാട്ടം. കോണ്‍ഗ്രസാവട്ടെ 24 സീറ്റും നേടി. ചുരുക്കത്തില്‍ മുംബൈയില്‍ അധികാരം കിട്ടിയെങ്കിലും വമ്പന്‍ വിജയമാക്കി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. പൂനെയില്‍ പവാര്‍ കുടുംബത്തിനാണ് വന്‍ തിരിച്ചടിയേറ്റത്. പൂനെയിലും പിപ്രി ചിന്‍ച് വാദിലും ഇരു എന്‍സിപികളും ഒന്നിച്ചെങ്കിലും ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. പൂനെയില്‍ ബിജെപി 119 സീറ്റ് നേടിയപ്പോള്‍ ഇരു എന്‍സിപികളും നേടിയത് വെറും 30 സീറ്റ്. ശക്തികേന്ദ്രത്തിലെ വന്‍ വീഴ്ചയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....