വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്ന് വന്‍ ഹാന്‍സ് ശേഖരം പിടികൂടി തിരൂര്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തലക്കടത്തൂരില്‍ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്ന് വന്‍ ഹാന്‍സ് ശേഖരം പിടികൂടി തിരൂര്‍ പോലീസ്. ഒന്നര ലക്ഷത്തോളം രൂപയുടെ ഹാന്‍സ് ഉല്‍പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട്ട് തുമ്പന്‍ വീട്ടില്‍ സമീര്‍ ആണ് പിടിയിലായത്. തിരൂര്‍ സി.ഐ വിഷ്ണുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ എസ്.ഐ ആര്‍.പി. സുജിത്ത്, ജുനിയര്‍ എസ്.ഐ മാരായ നിര്‍മല്‍, അനീഷ്, സിനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത്, സി.പി.ഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച രാത്രി യുവാവിനെ പിടികൂടിയത്.

വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വില്‍പനക്കായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ്. കോയമ്പത്തൂരില്‍ നിന്നാണ് വില്‍പനക്കായി സമീര്‍ ഹാന്‍സ് എത്തിച്ചത്. കടകള്‍ കേന്ദ്രീകരിച്ച് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് സമീര്‍ പോലീസിനോട് പറഞ്ഞു. പരിചയക്കാര്‍ മുഖേന മൊത്ത വിതരണ സംഘങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷമാണ് വില്‍പന ആരംഭിച്ചിട്ടുള്ളത്. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് തിരൂര്‍ സി. ഐ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...