തിരുവല്ല മാർത്തോമ്മ കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ സുവർണ ജൂബിലി സംഗമത്തിന് വേദിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മെയ് 20 ശനിയാഴ്ച്ച തിരുവല്ല മാർത്തോമ്മ കോളേജ് വേദിയായത് അമ്പതുവർഷം മുമ്പ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരുടെ വർണ്ണാഭമായ ഗോൾഡൻ ജൂബിലി സംഗമത്തിനാണ്. 1970-73 ബാച്ചിൽ വിവിധ വിഷയങ്ങളിലായി ഡിഗ്രി ക്ലാസ്സുകളിൽ പഠിച്ചിരുന്ന 200-ലധികം മുൻവിദ്യാർത്ഥികളാണ് ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നത്. അരനൂറ്റാണ്ടുമുമ്പ് വൈവിധ്യമാർന്ന മേഖലകളിൽ ക്യാമ്പസിനെ സജീവമാക്കിയ പ്രതിഭാധനരായ കൂട്ടുകാരെ സ്വീകരിക്കാൻ കോളേജും അണിഞ്ഞൊരുങ്ങിയിരുന്നു.

അദ്ധ്യാപകർ, ഡോക്ടർമാർ, ബാങ്കർമാർ, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ബിസിനസുകാർ, ശാസ്ത്രജ്ഞർ, വ്യവസായസംരംഭകർ എന്നിങ്ങനെ ചെന്നെത്തിയ ഇടങ്ങളിലെല്ലാം മികവുതെളിയിച്ചവരുടെ മഹാസംഗമമായി മാറി ഗോൾഡൻ ജൂബിലി സംഗമം. ഒത്തു ചേർന്നവർ രാവിലെ 8.30 മുതൽ അവരവരുടെ പഴയ ക്ലാസ് റൂമുകളിൽ ഒത്തുചേർന്ന് ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു ആദ്യപരിപാടി. പത്തുമണിയോടുകൂടി ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തെ മുൻവിദ്യാർത്ഥിയും ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ എം ഡിയുമായ ഡോ. കെ.ജി അലക്‌സാണ്ടർ സ്വാഗതം ചെയ്‌തു.

കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു നിലവിളക്കു കൊളുത്തി ഉദ്‌ഘാടനകർമ്മം നിർവഹിച്ചു. മൺമറഞ്ഞ സുഹൃത്തുക്കളെയും അദ്ധ്യാപകരേയും അനുസ്‌മരിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജനറൽ കൺവീനർ ഡോ കെ ജി രവികുമാർ, അഡ്വ. കുരുവിള വർഗീസ്, വെരി റവ ജയൻ തോമസ്, വെരി റവ വി റ്റി ജോൺ, എൻ കെ കോശി, ഡോ. ഈപ്പൻ ഡാനിയേൽ, സിറിൽ വർക്കി തോമസ്, കെ പി ഏബ്രഹാം, പ്രൊഫ കോശി ചെറിയാൻ, ഡോ മാത്യു സാം, ജോർജ്ജ് വർഗീസ് കടമാൻകുളം ഡോ പി സി വർഗീസ് എന്നിവർ വേദിയിൽ പ്രസംഗിച്ചു.

മുൻ പ്രിൻസിപ്പൽ ഡോ ഏബ്രഹാം ജോർജ്ജ് ഗോൾഡൻ ജൂബിലി സുവനീർ പ്രകാശനം ചെയ്‌തു. പ്രൊഫ സി വി വർഗീസ്, അനന്തൻ നമ്പൂതിരി, ജൂലിയാന, ജൂഡിത്ത്, ഷീബ ആൻ മാത്യു എന്നിവർ ആലപിച്ച ഗാനങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടി. പി പി ഗോപാലൻ കൃതജ്ഞത രേഖപ്പെടുത്തി. മുൻ അദ്ധ്യാപകരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും ഉച്ചയൂണും ഒരുക്കിയിരുന്നു. വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചതിനു പുറമെ പങ്കെടുത്തവർക്കെല്ലാം പ്രത്യേക സമ്മാനവും നൽകിയാണ് സംഗമം സമാപനം കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം പരാതി...

0
കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പോലീസിൽ...

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...