തിരുവല്ല: ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും (AI) മെഷീൻ ലേണിംഗിൻ്റെയും (ML) ദ്രുതഗതിയിലുള്ള മുന്നേറ്റം മറ്റെല്ലാ മേഖലകളിലും എന്നപോലെ ജീവശാസ്ത്ര ഗവേഷണരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന അവശ്യം തിരിച്ചറിഞ്ഞ് തിരുവല്ല മാർത്തോമ്മാ കോളേജ് ബയോസയൻസ് വിഭാഗത്തില്‍ ‘ജീവശാസ്ത്ര ഗവേഷണത്തിൽ AI & ML ആപ്ലിക്കേഷനുകൾ’ കേന്ദ്രീകരിച്ച് സർട്ടിഫിക്കേഷൻ പ്രോഗ്രാം ആരംഭിച്ചു. വിദ്യാർത്ഥികളുടെ പരിശീലനത്തിനും ഗവേഷണത്തിനുമായി തിരുവല്ല മാർത്തോമ്മാ കോളേജിലെ ബയോസയൻസ് സെന്‍റർ ഫോർ അഡ്വാൻസ്ഡ് ട്രെയിനിംഗ് ആൻഡ് സ്‌കിൽ ഡെവലപ്‌മെൻ്റ് തെള്ളിയൂരുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റിസർച്ച് ആൻഡ് ഇൻ്റലിജൻ്റ് സിസ്റ്റംസ് (airis4D) യുമായി ധാരണാപത്രം ഒപ്പുവെച്ചു.
ബയോസയൻസ് ഡിപ്പാർട്ട്‌മെൻ്റിൽ പുതുതായി ആരംഭിച്ചിട്ടുള്ള AI, & ML ലാബില്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലനത്തിനും ഗവേഷണത്തിനുമായി ആണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി.കെ. ഉദ്ഘാടനം ചെയ്തു. Airis4d ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ AI ഗവേഷകനുമായ പ്രൊഫ. ഡോ. നൈനാന്‍ സജിത്ത് ഫിലിപ് മുഖ്യ പ്രഭാഷണം നടത്തി. ബയോളജിക്കൽ ഡാറ്റയിൽ നിന്ന് മൂല്യവത്തായ സ്ഥിതിവിവരക്കണക്കുകൾ വേർതിരിച്ചെടുക്കാനും സൂക്ഷ്മചിത്രങ്ങളിലെ പാറ്റേണുകൾ തിരിച്ചറിയാനും AI, ML അൽഗോരിതങ്ങൾക്ക് കഴിവുണ്ട്. ഇത് ഗവേഷകരെ പ്രവചനങ്ങൾ നടത്താനും പരമ്പരാഗത രീതികൾ ഉപയോഗിച്ച് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള പരസ്പര ബന്ധങ്ങൾ തിരിച്ചറിയാനും അനുവദിക്കുന്നു. ഡോ. സജിത്ത് പറഞ്ഞു. മലയാള മനോരമ സീനിയർ എഡിറ്റർ വർഗീസ് സി.തോമസ്, കോളജ് ട്രഷറർ തോമസ് കോശി, ബയോസയൻസ് വിഭാഗം ഡയറക്ടർ പ്രൊഫ.തോമസ് മാത്യു, ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ടുമെന്റ് പ്രൊഫ. ഹരീഷ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സുജിത് റവ. ഷിബി വര്‍ഗീസ് എന്നിവർ സംസാരിച്ചു.