തിരുവല്ല : ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ചുമത്ര ട്രാക്കോ കേബിൾ കമ്പനി അടച്ചു പൂട്ടലിന്റെ വക്കിലെത്തിയതിന്റെ പ്രധാനകാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. അതിജീവനത്തിനായി ഐ.എൻ.ടി.യു.സിയുടെ നേത്രുത്വത്തില്‍ തിരുവല്ല കെ.എസ്.ആർ.ടി.സി കവലയിൽ നിന്ന് ഫാക്ടറിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു. രാജേഷ് ചാത്തങ്കരി, ജിജി കെ മൈക്കിൾ, വി എൻ മോഹൻദാസ്, നവാസ്.ഏച്ച്, രാജേഷ് മലയിൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളും 500-ല്‍ അധികം ജീവനക്കാരുമുണ്ട്. കെ എസ് ഇ ബി ക്ക് വേണ്ടി ഉന്നത ഗുണനിലവാരമുള്ള കേബിളുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതും 400- ൽ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് യൂണിറ്റുകളാണ് ഇരുമ്പനത്തും തിരുവല്ലയിലുമുള്ളത്. മുന്‍കാലങ്ങളില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ രണ്ടു യൂണിറ്റുകളിലും പ്രവര്‍ത്തന മുലധനമില്ലാത്തതിനാലും ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാലും കഴിഞ്ഞ ഒരു വര്‍ഷമായി ഉല്‍പ്പാദനം പൂര്‍ണ്ണമായും നിലച്ചു. സ്ഥാപനം പൂര്‍ണ്ണമായും – അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.
ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടൊപ്പം ശമ്പളപരിഷ്ക്കരണമുൾപ്പെടെ നിരവധി ആനുകൂല്യങ്ങളും നഷ്ട പ്പെട്ടു. 2016 മുതല്‍ കമ്പനിയുടെ മൂന്ന് യൂണിറ്റിൽ നിന്നും വിരമിച്ച 100-ല്‍ അധികം ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭി ക്കാനുണ്ട്. ജീവനക്കാരുടെ പ്രതിഷേധം മറികടക്കാനായി മാനേജുമെന്റ് വണ്ടി ചെക്കുകള്‍ നല്‍കി വിരമിച്ചവരെ കബളിപ്പിക്കുകവരെ ചെയ്തു. ചെക്ക് നൽകുന്നതിന്റെ തലേ ദിവസം ബാങ്കിൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത നടപടി വൻ തട്ടിപ്പുകാർ ചെയ്തു വരുന്ന പണി പോലെ ആയെന്നു ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്ഥാപനത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് മന്ത്രിയുടെ ശക്തമായ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണമെന്നും കമ്പനി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തന മൂലധനവും കെ എസ് ഇ ബി യിൽ നിന്നും പരമാവധി ഓര്‍ഡറുകളും അനുവദിക്കണമെന്നും ജ്യോതിഷ് കുമാർ മലയാലപ്പുഴ ആവശ്യപ്പെട്ടു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]