തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസ് ; മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവണ്ണാമല: തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം തോക്കു ചൂണ്ടിയാണ് കീഴ്പ്പെടുത്തുകയായിരുന്നു.
കേസിൽ ഇതുവരെ ഒൻപത് പേർ അറസ്റ്റിലായി. ഫെബ്രുവരി 12നാണ് തിരുവണ്ണാമല നഗരത്തിലെ നാല് എടിഎമ്മുകളിൽ ഒരേ സമയം കവർച്ച നടന്നത്. 72,79,000 രൂപയാണ് നഷ്ടപ്പെട്ടത്. കേസിൽ അന്വേഷണം ആരംഭിച്ച പോലീസ് ഒൻപത് സംഘങ്ങൾ രൂപീകരിച്ചു. ബംഗളൂരുവിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമായി എട്ടുപേരെ ഇതുവരെ അറസ്റ്റു ചെയ്തിരുന്നു.

മുഖ്യപ്രതി ആസിഫ് ജാവേദിനായുള്ള അന്വേഷണം തുടർന്ന പോലീസ് ഇയാൾ ഹരിയാനയിലെ ആരവല്ലി മലനിരകളിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. തിരുവണ്ണാമല പോലിസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഒരാഴ്ചയായി സ്ഥലത്ത് ക്യാമ്പ് ചെയ്ത ശേഷമാണ് ഇയാളെ പിടികൂടിയത്. വീട്ടിൽ നിന്നും പുറത്തുവരാൻ തയ്യാറാകാതിരുന്ന ആസിഫിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. വീടിൻ്റെ വാതിൽ തകർത്താണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും രണ്ട് കാറുകളും 15 ലക്ഷം രൂപയും കണ്ടെത്തി. കേസിൽ നേരത്തെ പിടിയിലായ എട്ടുപേരിൽ നിന്നും അഞ്ച് ലക്ഷം രൂപയും ഒരു കാറും കണ്ടെയ്നർ ലോറിയും പോലീസ് പിടിച്ചെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...