ബ്രിട്ടന്‍: ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനി ഇടിച്ചാണ് കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ ഒരു ഭാഗം അടര്‍ന്നതെന്ന് പുതിയ പഠനം . ലോകത്ത് നടന്നിട്ടുള്ള കപ്പല്‍ അപകടങ്ങളില്‍ എന്നും ഓര്‍മ്മയിലിരിക്കുന്ന അപകടമാണ് നൂറ്റാണ്ടിന് മുന്‍പ് കൂറ്റന്‍ മഞ്ഞുമലയില്‍ ടൈറ്റാനിക്കിനുണ്ടായത്. കടലിന്റെ അടിത്തട്ടിലേക്ക് മറഞ്ഞ ടൈറ്റാനിക്കിനെ കുറിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന് സംഭവിച്ച അപകടത്തെകുറിച്ച് പലവിധ പര്യവേഷണങ്ങള്‍ പല കാലത്തായി നടത്തിയിട്ടുണ്ട്. ഇപ്പോഴും അത്തരം പഠനങ്ങള്‍ തുടരുകയാണ്. കടല്‍പ്പരപ്പില്‍ നിന്നും ഏകദേശം പന്ത്രണ്ടായിരത്തോളം അടി താഴെയായിട്ടാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. ഈ അവശിഷ്ടങ്ങളില്‍ ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനി ഇടിച്ച വാര്‍ത്തയാണ് ഒടുവില്‍ പുറത്തു വരുന്നത്.
പര്യവേഷണത്തിന്റെ ഭാഗമായി കപ്പല്‍ അവശിഷ്ടങ്ങളുടെ അടുത്തെത്തി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അന്തര്‍വാഹിനി കപ്പലിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ടൈറ്റാനിക്കില്‍ നിന്നും ഒരു ഭാഗം അടര്‍ന്ന് മാറുകയും ചെയ്തു. കപ്പലിന്റെ മുന്‍ഭാഗത്താണ് അന്തര്‍വാഹിനി ഇടിച്ചത്. കടലിന്റെ അടിത്തട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അപകടം സംഭവിച്ചത്. ആര്‍എംഎസ് ടൈറ്റാനിക് കോര്‍പറേഷന്‍ എന്ന കമ്പനിക്കാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ എടുക്കാന്‍ നിയമപരമായി അനുമതിയുള്ളത്.