ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസ് ; ദിവ്യാ നായരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ പൂജപ്പുര പോലീസും വെഞ്ഞാറമൂട് പോലീസും മറ്റു പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി. ഇന്നലെ റിമാന്‍ഡിലായ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വെഞ്ഞാറമൂട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പിക്കും. ദിവ്യാ നായരെക്കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിന്‍റെ ഭാര്യയ്ക്കും തട്ടിപ്പില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.

ടൈറ്റാനിയത്തില്‍ ഇന്‍റര്‍വ്യൂ നടത്തിയ ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍ നടത്തിയ ചില തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ദിവ്യാ നായരുടെ ഭര്‍ത്താവ് രാജേഷും പ്രേംകുമാറും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ദിവ്യാ നായരെക്കൂടാതെ ശ്യാംലാലും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്.

ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരില്‍ നിന്ന് ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണ്. ശ്യാംലാലിന്‍റേത് കൂടിയാകുമ്പോള്‍ തട്ടിപ്പിന്‍റെ വ്യാപ്തി കൂടുകയാണ്. ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കിട്ടും. മ്യൂസിയം പോലീസിലടക്കം ഇന്ന് പുതിയ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...