ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് അലി ബിശ്വാസിനെ വെടിവച്ച് കൊന്നു. നാദിയ ജില്ലയിലെ ഹന്‍സ്‌ക്ഷലി ബ്ലോക്കില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇവിടുത്തെ പച്ചക്കറി ചന്തയിലേക്ക് ഇറങ്ങിയ അഹമ്മദ് അലിയെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ തന്നെ പ്രദേശവാസികള്‍ അഹമ്മദ് അലിയെ ബഗുല ഗ്രാമീണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരിച്ചയാളും അക്രമികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അക്രമികളിലൊരാള്‍ തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അഹമ്മദ് അലി ബിശ്വാസിന്റെ മൃതദേഹം ശക്തിനഗര്‍ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്നും ഹന്‍സ്‌ക്ഷലി പോലീസ് സ്റ്റേഷനില്‍ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ...

0
ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട്...

കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം : അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ...

ബിജെപി സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ല, അച്ചടക്ക നടപടി ആഭ്യന്തര കാര്യം : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

0
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി...