ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ​ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. നാദിയ ജില്ലയിലെ ഹൻസ്ക്ഷലി ബ്ലോക്കിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അഹമ്മദ് അലി ബിശ്വാസ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്.ഇവിടുത്തെ പച്ചക്കറി ചന്തയിലേക്ക് ഇറങ്ങിയ അഹമ്മദ് അലിയെ ബൈക്കിലെത്തിയ രണ്ട് പേർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. മരിച്ചയാളും അക്രമികളും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഏതാനും മിനിറ്റുകൾക്ക് ശേഷം അക്രമികളിലൊരാൾ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. വെടിയേറ്റ ഉടൻ തന്നെ പ്രദേശവാസികൾ അഹമ്മദ് അലിയെ ബ​ഗുല ​ഗ്രാമീൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അഹമ്മദ് അലി ബിശ്വാസിന്റെ മൃതദേഹം ശക്തിന​ഗർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും ഹൻസ്ക്ഷലി പോലീസ് സ്റ്റേഷനിൽ കൊലക്കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. അതേസമയം, എന്തെങ്കിലും രാഷ്ട്രീയ വൈരമാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നില്ലെന്നും വ്യക്തിവൈരാ​ഗ്യമായിരിക്കാം കാരണമെന്നും തൃണമൂൽ ജില്ലാ പ്രസിഡന്റ് ദെബാസിഷ് ​ഗാൻ​ഗുലി പറഞ്ഞു. പോലീസ് കേസ് അന്വേഷിക്കുകയാണ്. സത്യം ഉടൻ പുറത്തുവരും- അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പുരോ​ഗമിക്കുകയാണ്. ദൃക്സാക്ഷികളുടെ മൊഴികൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു. പ്രതികൾ ഉടൻ വലയിലാവും- പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...