ബംഗാൾ അധ്യാപക നിയമന തട്ടിപ്പ് ; തൃണമൂൽ എം.എൽ.എ ജിബാൻ കൃഷ്ണ സാഹ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന തട്ടിപ്പ് കേസിൽ ഒരു തൃണമൂൽ കോൺഗ്രസ് എം.എൽ.എ കൂടി അറസ്റ്റിൽ. ബുർവാൻ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ജിബാൻ കൃഷ്ണ സാഹയെ ആണ് ബുർവാനിലെ വസതിയിൽനിന്ന് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 14 മുതൽ അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്തുവരികയായിരുന്നു. സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിലാണ് ഇന്ന് രാവിലെ സാഹയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. അദ്ദേഹത്തെ കൊൽക്കത്തയിലെ സി.ബി.ഐ ഓഫീസിലെത്തിച്ചതായാണ് വിവരം.സി.ബി.ഐ റെയ്ഡിനിടെ എം.എൽ.എയുടെ രണ്ട് മൊബൈൽ ഫോണുകൾ അദ്ദേഹം എറിഞ്ഞു കളഞ്ഞതായി ആരോപണമുയർന്നിരുന്നു.

ഇതിൽ ഒന്ന് മുർഷിദാബാദിലെ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന കുളത്തിൽനിന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയിരുന്നു.അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ തൃണമൂൽ എം.എൽ.എയാണ് സാഹ. സംസ്ഥാന സർക്കാരിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് നടന്നതായി ആരോപിക്കപ്പെടുന്ന 2014 മുതൽ 2021 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയും മറ്റൊരു എം.എൽ.എ മണിക് ഭട്ടാചാര്യയും നേരത്തെ അറസ്റ്റിലായിരുന്നു. പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡിന്റെ മുൻ പ്രസിഡന്റാണ് ഭട്ടാചാര്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...