തിരുവല്ല : തിരുവല്ല ടി എം എം ആശുപത്രിയുടെ നവീകരിച്ച കാർഡിയോളജി വിഭാഗമായ ടി എംഎം കാർഡിയാക് സെന്ററിന്റെ ഉദ്ഘാടനം പത്തനംതിട്ട കളക്ടർ ഷിബു എ. ഐ എ എസ് നിർവഹിച്ചു. അത്യാധുനികവും ശാസ്ത്രീയവുമായിട്ടുള്ള ചികിത്സ ഉറപ്പു വരുത്താനായി പുതിയ കാത്ത് ലാബ്, ഐവിയുഎസ് (ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട്), എക്കോ, ഐ സി യു, ഔട്ട് പേഷ്യന്റ് സംവിധാനങ്ങൾ തുടങ്ങിയവയിലൂടെ ടി എം എം ജനസേവനത്തിന്റെ പുതിയോരധ്യായം കുറിക്കുകയാണെന്ന് ആശുപത്രി ചെയർമാൻ സണ്ണി തോമസ് അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരുടെ ഇടയിൽ വർധിച്ചുവരുന്ന ഹൃദ്രോഗം തടയുന്നതിനായുളള ‘യംഗ് അറ്റ് ഹാർട്ട്’ മുൻകരുതൽ മാർഗങ്ങളും പദ്ധതിയും സീനിയർ കാർഡിയോളജിസ്റ്റ് ഡോ. സാജൻ അഹമ്മദ് അവതരിപ്പിച്ചു. സീനിയർ കാർഡിയോളജിസ്റ്റുകളായ ഡോ. ജയറാം റെഡ്ഡി, ഡോ. സന്ദീപ് ജോർജ്, ഡോ. മാത്യു വാച്ചാപറമ്പിൽ, സീനിയർ കാർഡിയാക് സർജൻ ഡോ. രാജഗോപാൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ആശുപത്രി സെക്രട്ടറി ബെന്നി ഫിലിപ്പ്, അഡ്മിനിസ്‌ട്രേറ്റർ ജോർജ് മാത്യു, എന്നിവർ സന്ദേശം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.