ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് ലോക്ക്ഡൗണ്‍ ഒക്ടോബര്‍ 31 വരെ നീട്ടി. എന്നാല്‍ ചന്തകള്‍ തുറക്കുന്നതടക്കം കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തന സമയം ദീര്‍ഘിച്ചു. രാത്രി ഒന്‍പത് വരെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സിനിമ ചിത്രീകരണത്തില്‍ പങ്കെടുക്കാവുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ എണ്ണം 75 ല്‍നിന്ന് 100 ആയി വര്‍ധിപ്പിക്കുകയും ചെയ്തു.
ചെന്നൈ വിമാനത്താവളത്തില്‍ 100 വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. നേരത്തെ 50 വിമാനങ്ങള്‍ക്കായിരുന്നു അനുമതി. അതേസമയം, ട്രെയിന്‍, സ്കൂള്‍, കോളജ്, തിയറ്റര്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.