ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അന്പഴകന് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച്ചയായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സയന്‍സ് ആന്‍ഡ് ടെക്നോളജീസ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് കെ.പി അന്പഴകന്. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.