തൃശൂർ ജില്ലയിൽ കോവിഡ് പ്രതിരോധം സമ്പൂർണ്ണ പരാജയം : ടി.എന്‍ പ്രതാപന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ജില്ലയിലെ കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ യഥാര്‍ത്ഥ ചിത്രം മറച്ചുവെയ്ക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. ഓരോ ദിവസവും നടത്തുന്ന പരിശോധനകളുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറിച്ചുവെയ്ക്കുകയാണ്. ഇത് ജില്ലയിലെ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

ജില്ലയിലെ ഓരോ പ്രദേശത്തേയും കോവിഡ് സത്യസ്ഥിതി ബോധ്യമായാല്‍ മാത്രമാണ് ജനങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാനാവുക. എന്തിന് വേണ്ടിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കോവിഡുമായി ബന്ധപ്പെട്ട വസ്തുതകള്‍ മറച്ചുവെയ്ക്കുന്നത് ?ജില്ലയിലെ കോവിഡ് പരിശോധനാ സംവിധാനവും പാളിയിരിക്കുകയാണ്.

ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ലഭിക്കുന്നതിന് 4-5 ദിവസം വരെ സമയം എടുക്കുന്നുണ്ട്. യഥാസമയം ഫലം ലഭിക്കാത്തത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. പരിശോധനാഫലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാവണം. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ കേസുകളെക്കുറിച്ച്‌ ഒരു വിവരവും പൊതുജനം അറിയുന്നില്ല. ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാത്തത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. കോവിഡിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം മുതലെടുക്കുന്ന ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ഒമിക്രോണുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം പോലും പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. ഇത് ജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കും. ജനങ്ങളുടെ അലസത കൂട്ടും.

കോവിഡ് സ്വയം പ്രതിരോധത്തില്‍ നിന്നും സ്വയം ശ്രദ്ധ വ്യതിചലിക്കുന്നതിന് ഈ മറച്ചുവെയ്ക്കല്‍ കാരണമാകും. സര്‍ക്കാര്‍ പ്രഖ്യാപിത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തന്നെ ലംഘിക്കുന്ന പ്രവണതയുള്ള സാഹചര്യത്തില്‍ ഈ ഒളിച്ചുവെയ്ക്കല്‍ നയം അടിയന്തിരമായി പുന: പരിശോധിക്കണം. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് അസൗകര്യം അനുഭവപ്പെടുന്നുണ്ട്. ഭയ വിഹ്വലരായ രോഗികള്‍ ഒരാശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളുമായി യാത്ര ചെയ്ത് അവശരാവുന്നു. സൗകര്യമില്ലാത്തതിനാല്‍ രോഗികളെ കുഴപ്പമില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് പല ആശുപത്രികളും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...