Saturday, June 14, 2025 10:08 pm

ഭര്‍ത്താവിന്‍റെ നിരന്തരമായ ഉപദ്രവം സഹിക്കാനാവാകെ യുവതി രണ്ടു മക്കളുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: മദ്യപാനിയായ ഭര്‍ത്താവിന്‍റെ നിരന്തരമായ ഉപദ്രവം സഹിക്കാനാവാകെ യുവതി രണ്ടു മക്കളുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ നർസിങ്പുർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗദർവാര റെയിൽവേ സ്‌റ്റേഷനു സമീപത്താണ് 38 കാരിയായ യുവതി മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

യുവതിയും 19 വയസ്സുള്ള മകനും 16 വയസ്സുള്ള മകളുമാണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തിയത്. മകന്‍റെ വസ്ത്രത്തിലെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പാണ് മരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

മദ്യപിച്ചെത്തിയ പിതാവ് തങ്ങളെ നിരന്തരം വേദനിപ്പിക്കുകയാണെന്നും എപ്പോഴും ബുദ്ധിമുട്ടിക്കുകയാണെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഇനിയും വേദന സഹിച്ച് ജീവിക്കാനാവില്ലെന്നും മരിക്കുകയാണെന്നും പറഞ്ഞാണ് ആത്മഹത്യക്കുറിപ്പ്. ആത്മഹത്യകുറിപ്പ് ലഭിച്ചതോടെ പോലീസ് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റുവാനുള്ള അയൽവാസിയുടെ വ്യാജ പരാതി നിലനിൽക്കുമോ?

0
തിരുവല്ല : മഴക്കാലമായപ്പോൾ രാജുവിന്റെ വീട്ടുവളപ്പിൽ നിൽക്കുന്ന ചില വൃക്ഷങ്ങളിൽ നിന്നുള്ള...

പരന്ന വായനയുടെ ഒരു ​ഗുണവും സ്വരാജിന്റെ പെരുമാറ്റത്തിൽ നിന്ന് സമൂഹത്തിൽ ഉണ്ടായിട്ടില്ല ; കെ....

0
നിലമ്പൂർ : ഒരു സ്ഥാനാർഥിക്ക് ജയിക്കാനുള്ള യോ​ഗ്യത പരന്ന വായന മാത്രമാണോയെന്ന്...

ഒഡീഷ ജാർഖണ്ഡ് അതിർത്തിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് എഎസ്ഐക്ക് വീരമൃത്യു

0
ന്യൂഡൽഹി: മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് എഎസ്ഐക്ക് വീരമൃത്യു. സത്യബൻ...

കാറുൾപ്പെടെ 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി പരാതി

0
തൃശൂർ: കാറിൽ കൊണ്ടുവന്ന 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി...