കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം. ‘അക്ഷരം ആരോഗ്യം’ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പദ്ധതി ലോഞ്ച് ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കുട്ടികളുടെ ആരോഗ്യത്തിനായി സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്കാണ് കേരളത്തിലുള്ളത്. കേരളത്തിലെ ആരോഗ്യ സംവിധാനത്തിലെ മികവുള്‍പ്പെടെ വലിയൊരു ഘടകമാണ്. കുട്ടികളുടെ ചികിത്സയ്ക്കായി നിരവധി പദ്ധതികളാണ് നിലവിലുള്ളത്. അവയെപ്പറ്റി രക്ഷിതാക്കള്‍ക്ക് പല സംശയങ്ങള്‍ ഉണ്ട്. ഇത്തരം സംശയങ്ങള്‍ പരിഹരിക്കുന്നതിനും കുട്ടികളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം : വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

0
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം...

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

സെക്രട്ടേറിയറ്റ് മാര്‍ച്ച് :’വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു’ ; ആദര്‍ശ് എം...

0
ന്യൂഡല്‍ഹി : സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച്...

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം ; മേയർക്ക് കാലിന് പരുക്ക്

0
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്...