എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചെയ്യേണ്ടത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്ലുകളുടെ ആരോഗ്യവും ബലവും ശരീരികാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ് എന്ന ആരോഗ്യപ്രശ്‌നത്തിന് കാരണമാകുന്നത്. എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് അറിയാം.

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. പുകവലിയും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പുകവലി ഓസ്റ്റിയോപൊറോസിസിന് കാരണമാകാം എന്ന് ചില പഠനങ്ങളും പറയുന്നു. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്.

സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം.  കാത്സ്യത്തിന്റെ അഭാവം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കാന്‍ കാരണമാകാം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. മദ്യപാനം, സോഡ തുടങ്ങിയവയുടെ അമിത ഉപയോഗം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബട്ടര്‍, ചീസ്, ബീന്‍സ്, മത്തി, ഇലക്കറികള്‍, മുട്ട, സാല്‍മണ്‍ മത്സ്യം, നട്‌സ് തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...