മൂടിയില്ലാത്ത കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പനമ്പിള്ളി നഗറില്‍ തുറന്നിട്ട കാനയില്‍ മൂന്നു വയസ്സുകാരന്‍ വീണു. ഇന്നലെ വൈകിട്ടാണ് അപകടം. കുട്ടി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. അമ്മക്കൊപ്പം മെട്രോ സ്റ്റേഷനില്‍നിന്ന് നടന്നുവരികയായിരുന്ന കുട്ടി കാലുതെന്നി മറിഞ്ഞു വീഴുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

ഒഴുക്കുള്ള കാനയിലാണ് മകന്‍ വീണതെന്ന് കുട്ടിയുടെ അച്ഛന്‍ ഹര്‍ഷകുമാര്‍ പറഞ്ഞു. ഭാര്യ കാലുകൊണ്ട് തടഞ്ഞുനിര്‍ത്തിയതിനാലാണ് ഒഴുകിപ്പോകാത്തത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മകനെ പുറത്തെടുത്തത്. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ കാനകള്‍ അടിയന്തരമായി മൂടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി രംഗത്തെത്തി. കാനകള്‍ക്ക് മൂടിവേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ കോര്‍പറേഷന്‍റെ അടിയന്തര ഇടപെടല്‍വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...