ആന്ധ്രാപ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ പൊല്‍നാട്ടി ശേഷഗിരി റാവുവിനെതിരെ സിനിമാ സ്റ്റൈല്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ പൊല്‍നാട്ടി ശേഷഗിരി റാവുവിനെതിരെ സിനിമാ സ്റ്റൈല്‍ ആക്രമണം. സന്ന്യാസിയെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ വസ്‌ത്രം ധരിച്ചെത്തിയ ആളാണ്‌ ആക്രമണം നടത്തിയത്. രാവിലെ കാക്കിനട ജില്ലയിലെ തുണിയില്‍ ശേഷഗിരി റാവുവിന്‍റെ വീട്ടിലെത്തിയ അക്രമി ഭിക്ഷ ചോദിച്ചു. റാവുവില്‍ നിന്ന് ഭിക്ഷ സ്വീകരിച്ചതിനു ശേഷം കയ്യില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച്‌ അക്രമി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയിലും കയ്യിലും വയറിലും ആഴത്തില്‍ മുറിവേറ്റ റാവു അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കയ്യില്‍ നിന്നു ഭിക്ഷ വാങ്ങിയതിനുശേഷം പുതപ്പിനുള്ളില്‍ ഒളിപ്പിച്ചിരുന്ന അരിവാള്‍ ഉപയോഗിച്ചാണു പ്രതി ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തലയ്ക്കു നേരെയുള്ള വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ റാവുവിന്‍റെ തലക്കും കൈയ്‌ക്കും ഗുരുതരമായി പരുക്കേറ്റു. റാവു നിലത്തു വീഴുന്നതുവരെ ആക്രമണം തുടര്‍ന്നു. ആക്രമണത്തിനു പിന്നില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പ്രമുഖ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ദാദിസെട്ടി രാജയുടെ അനുയായികളാണെന്നു തെലുങ്കുദേശം പാര്‍ട്ടി ആരോപിച്ചു. കേസെടുത്ത കാക്കിനട പോലീസ് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...