പത്തനംതിട്ട : ഭൂമി സംബന്ധമായ സേവനങ്ങൾ സുതാര്യമായും സുഗമമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നടപ്പിലാക്കിയ ഡിജിറ്റൽ സർവേ വിജയിപ്പിക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സർവ്വേ സംബന്ധമായ കാരണങ്ങളാൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന കോടതി വ്യവഹാരങ്ങളുടേയും, തദ്ദേശ സഹകരണ സ്ഥാപനങ്ങളിലെ അപേക്ഷകളും തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലാതലത്തിൽ അധിക തസ്തികൾ അനുവദിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. സി.റ്റി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി സജീവ് കുമാർ സംഘടനാ റിപ്പോർട്ടും, സംസ്ഥാന പ്രസിഡണ്ട് സി സുധാകരൻ പിള്ള മുഖ്യപ്രഭാഷണവും നടത്തി. ജോയിൻ്റ് കൗൺസിൽ നേതാക്കളായ ആർ മനോജ് കുമാർ, ജി അഖിൽ, എസ് എഫ് എസ് എ നേതാക്കളായ സി വിനയചന്ദ്രൻ, ഇ ഷമീർ, ഐ സബീന, ബിബിൻ, പ്രവീണ, രജനി, അരുൺ മോഹൻ, എ കെ മനോജ്, നിയാ ദിനമണി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ കെ മനോജ് (പ്രസിഡണ്ട്), എം എ നൗഷാദ്. മനോജ് മോൻ (വൈസ് പ്രസിഡണ്ടുമാർ) കെ എന്‍ ജസീർ (സെക്രട്ടറി), അജിത, കെ വി ശ്രീജിത്ത് (ജോയിൻ്റ് സെക്രട്ടറിമാർ), വി.എസ് ധന്യാകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.