ലോക്കോ പൈലറ്റുകളുടെ അശ്രദ്ധ, പൊലിഞ്ഞത് 14 ജീവനുകൾ ; ട്രെയിൻ ദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് ട്രെയിൻ അപകടങ്ങൾ തുടർക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിൽ 2023ൽ നടന്ന ട്രെയിൻ ദുരന്തത്തിൻ്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്കോ പൈലറ്റുകൾ മൊബൈൽ ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ടതാണ് അന്നത്തെ ട്രെയിൻ ദുരന്തത്തിന് കാരണമായതെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തം നടന്നത് ഒക്ടോബർ 29നാണ്. രാജ്യത്തെ ട്രെയിൻ ​ഗതാ​ഗതത്തിന് പുതിയ സുരരക്ഷാ മാനദണ്ഡങ്ങൾ പരിചയപ്പെടുത്തുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.

2023 ഒക്ടോബർ 29ന് ആന്ധ്ര പ്രദേശിലാണ് രാത്രി ഏഴു മണിയോട് കൂടിയാണ് സംഭവം. രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടത്തിൽ 14പേരാണ് മരിച്ചത്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്തിടെ ആന്ധ്രാ പ്രദേശിലുണ്ടായ ട്രെയിൻ ദുരന്തത്തിന് കാരണമായത് രണ്ടു ലോക്കോ പൈലറ്റുകളും മൊബൈൽ ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ടതായിരുന്നുവെന്ന് മന്ത്രി പറയുന്നു. ജോലി സമയത്ത് ലോക്കോ പൈലറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആപ്പുകൾ നിർമിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...