ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ ഇതാ ചില പൊടിക്കൈകൾ

For full experience, Download our mobile application:
Get it on Google Play

മനോഹരമായ ചുണ്ടുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്? ചുണ്ടുകളുടെ സൗന്ദര്യത്തിനായി ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം. ഒരു ടീസ്പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുത്ത ശേഷം നാരങ്ങാ നീരിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക. ഇതിലെ വിറ്റാമിൻ സി ചുണ്ടുകൾക്ക് നിറം ലഭിക്കുന്നതിന് സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

ചുണ്ടിൽ പതിവായി നെയ് പുരട്ടുന്നത് ചുണ്ടുകൾ ലോലമാകാൻ മാത്രമല്ല നിറം ലഭിക്കാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം. ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് ചുണ്ടുകളിൽ മസാജ് ചെയ്യുക. ചുണ്ടുകളിലെ സ്വാഭാവികമായ ഈർപ്പം, തിളക്കമുള്ള നിറം എന്നിവ ഉറപ്പാക്കുന്നതിനായി ദിവസവും ഒരു തവണ എന്ന കണക്കിൽ പതിവായി ചെയ്യുക.

ചുണ്ടുകൾക്ക് ചുവപ്പുനിറം ലഭിക്കാൻ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കിൽ നീരെടുത്തും ചുണ്ടിൽ പുരട്ടാം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍ എന്ന ആന്റിഓക്സിഡന്റ് കരിവാളിപ്പും കറുപ്പ് നിറവും കുറയുകയും ചുണ്ടുകൾ കൂടുതൽ തിളക്കമേറിയതാകുകയും ചെയ്യും. പ്രകൃതിദത്തമായ മോയ്‌സ്ചുറൈസറാണ് വെളിച്ചെണ്ണ. ഇത് പുരട്ടുമ്പോൾ ചുണ്ടുകൾ കൂടുതൽ മൃദുവാകുകയും ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...

പായിപ്പാട് സ്വദേശിയായ യുവതിക്ക് കാപ്പ ചുമത്തി : കോട്ടയം ജില്ലയില്‍ പ്രവേശന വിലക്ക്

0
കോട്ടയം : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിക്ക് കോട്ടയം ജില്ലയില്‍ പോലീസ്...