Tuesday, April 23, 2024 3:45 pm

മാലിന്യമുക്ത നവകേരളം എന്ന വലിയ ലക്ഷ്യത്തിലേക്കെത്താന്‍ ഹരിതകര്‍മസേനാംഗങ്ങളുടെ ഇടപെടല്‍ അനിവാര്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യമുക്ത നവകേരളം എന്ന വലിയ ലക്ഷ്യത്തിലേക്കെത്താന്‍ ഹരിതകര്‍മസേനാംഗങ്ങളുടെ ഇടപെടല്‍ അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍ പറഞ്ഞു. ഓമല്ലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന മാലിന്യമുക്ത നവകേരളം ശുചിത്വ കാമ്പയിന്റെ ഭാഗമായുള്ള ഹരിതസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. മാലിന്യമുക്ത നവകേരളത്തിന്റെ സാരഥികളാണ് ഓരോ ഹരിതകര്‍മസേനാംഗങ്ങളും. ജനകീയ പങ്കാളിത്തത്തോടുകൂടി മാലിന്യ സംസ്‌കരണം എന്ന ദുഷ്‌ക്രിയമായ പ്രവര്‍ത്തിയെ എങ്ങനെയാണ് വിജയകരമായി പൂര്‍ത്തികരിക്കുന്നതെന്ന് ലോകത്തിനുമുന്നില്‍ തെളിയിക്കുകയാണ് ഹരിതകര്‍മസേനാംഗങ്ങള്‍.

കേരളം മാലിന്യ മുക്തമാകുമ്പോള്‍ മാലിന്യ മുക്ത നവകേരളം മാത്രമല്ല മാലിന്യ മുക്ത യുവകേരളം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ നമ്മള്‍ ഓരോരുത്തരുമാണ്. മാലിന്യമുക്ത യുവകേരളത്തിലേക്കെത്തുവാന്‍ ഓരോരുത്തരുടെയും ശ്രമം ഏറെ പ്രധാനമാണ്. ഈ ലക്ഷ്യം  പൂര്‍ത്തികരിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മാത്രമല്ല മറിച്ച് സമൂഹം മുഴുവന്‍ ബോധവാന്‍മാരാകേണ്ടതുണ്ടെന്ന സന്ദേശമെത്തിക്കാന്‍ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് സംസ്ഥാനത്തൊട്ടാകെ മെച്ചപ്പെട്ടിട്ടുണ്ട്. ഹരിതസഭ ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇടപെടലുകള്‍ക്ക് ചുക്കാന്‍ പിടിക്കുവാനുള്ള പ്രധാനപ്പെട്ട കണ്ണി ഹരിതകര്‍മസേനാംഗങ്ങളാണ്. മാലിന്യ സംസ്‌കരണം വരും തലമുറയോടുള്ള ഉത്തരവാദിത്വമാണെന്നും അത് നിറവേറ്റേണ്ടത് സൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ ജോണ്‍സണ്‍ വിളവിനാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ എസ്. മനോജ് കുമാര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാലി തോമസ്,ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജം

0
കോട്ടയം : ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ...

മലയാളി വോട്ടർമാർക്ക് ആശ്വാസം ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ – സർവീസ് കൊച്ചുവേളി-ബെംഗളൂരു...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ...

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...