പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടൽ ; തെളിവ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജെ.പത്മാകരനെതിരായ പരാതിയിലാണ് ഇടപെടൽ. പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

എ.കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോൺ കോൾ എത്തിയത്. മന്ത്രി എ.കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാർട്ടിയിൽ ഒരു പ്രശ്‌നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാർട്ടിയിൽ പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസാണ് മന്ത്രി തീർപ്പാക്കാൻ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോൾ നല്ല രീതിയിൽ തീർക്കണമെന്ന് ശശീന്ദ്രൻ പറയുന്നുണ്ട്. നല്ല രീതിയിൽ എന്നു പറഞ്ഞാൽ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്. സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...