Saturday, April 19, 2025 12:14 pm

ഹാന്‍സ് മറിച്ച്‌ വിറ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യമില്ല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പിടി​​ച്ചെടു​ത്ത ഹാന്‍സ് അടക്കം നിരോധിത ലഹരി വസ്തുക്കള്‍​ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പോലീസ്​ സ്​റ്റേഷനിലെ രണ്ട്​ പോലീസ്​ ഉദ്യോഗസ്ഥരു​ടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്​ട്രേറ്റ്​ ആന്‍മേരി കുര്യാക്കോസാണ്​ ജാമ്യാപേക്ഷ തള്ളിയത്​. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തി​ന്റെ അടിസ്ഥാനത്തിലാണിത്​. കഴിഞ്ഞ ദിവസം ആയിരുന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് കോട്ടക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ രചീന്ദ്രന്‍ (53), സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സജി അലക്സാണ്ടര്‍ (49) എന്നിവര്‍ അറസ്റ്റിലായത്. റിമാന്‍ഡിലായ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു

കഴിഞ്ഞ ജൂണ്‍ 21 ന് ആണ് 32 ചാക്ക് ഹാന്‍സ് ഉള്‍പ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ കോട്ടക്കല്‍ പോലീസ് പിടികൂടിയത്. നാസര്‍, അഷ്റഫ് എന്നിവര്‍ മിനി ടെംപോ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 1600 ഓളം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. വിപണിയില്‍ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ. കോടതി ഇവ നശിപ്പിക്കാന്‍ ഉത്തരവിട്ടു. കോടതിയില്‍ ഹാജരാക്കിയ ശേഷം 32 ചാക്ക് പുകയില ഉത്പന്നങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു.

നശിപ്പിക്കാന്‍ നിര്‍ദേശിച്ച ഇവ പോലീസ് മറിച്ച്‌ വില്‍ക്കുക ആയിരുന്നു. ഇടനിലക്കാരന്‍ വഴി നടത്തിയ ഈ ഇടപാടില്‍ 1,20000 രൂപക്ക് ആണ് മറിച്ച്‌ വിറ്റത്. ഇവക്ക് പകരം 32 ചാക്കില്‍ 23 ചാക്കില്‍ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങള്‍ നിറച്ച്‌ വെച്ചു. ബാക്കി ഉള്ളവയില്‍ പ്ലാസ്റ്റിക് കവറുകള്‍ കുത്തി നിറച്ചു. നശിപ്പിക്കാന്‍ ഉള്ള ഈ ചാക്കുകളിലെ ഉത്പന്നങ്ങള്‍ പരിശോധിക്കില്ലെന്ന കണക്ക് കൂട്ടലില്‍ ആയിരുന്നു പോലീസുകാരുടെ തട്ടിപ്പ്. റഷീദ് എന്ന ഏജന്റ് മുഖേനയാണ് പോലീസുകാര്‍ ഹാന്‍സ് പാക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ഇതിനായി ഒട്ടേറെതവണ ഫോണ്‍ സംഭാഷണങ്ങളും നടത്തി.

ഇക്കാര്യമറിഞ്ഞ പുകയില കൊണ്ട് വന്ന കേസിലെ പ്രതികള്‍ ആയ നാസറും അഷ്റഫും നീക്കം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. പുകയില കടത്ത് കേസില്‍ പ്രതികള്‍ ആയ ഇവര്‍ ആണ് ഈ ഇടപാടിനെപ്പറ്റി എസ്.പി ക്ക് വിവരം നല്‍കുന്നത്. തുടര്‍ന്ന് ഡി സി ആര്‍ ബി ഡി.വൈ.എസ്.പി മോഹന്‍ചന്ദ്രന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ആണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജോലി ചെയ്ത പോലീസ് സ്റ്റേഷനില്‍ നിലവില്‍ പ്രതികളായി എത്തിയ രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഐപിസി 379 വകുപ്പ് പ്രകാരം ആണ് പ്രതികള്‍ക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

0
പത്തനംതിട്ട : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടതായി ദേവസ്വം...

നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ

0
തിരുവനന്തപുരം : നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി....

കൊടുന്തറയില്‍ കാട്ടുപന്നി ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര ഏജന്റിന് പരിക്ക്

0
പത്തനംതിട്ട : കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര...

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

0
കൊച്ചി: ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ശനിയാഴ്ച മാറ്റമില്ല....