Thursday, April 25, 2024 6:15 pm

ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്പോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി. സ്‌കൂളുകളില്‍ ക്ലാസെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച്‌ വിദ്യാഭ്യാസ മന്ത്രി സൂചന നല്‍കി. ഇതു പ്രകാരം ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു. സ്‌കൂളില്‍ കുട്ടികളെ കൂട്ടംകൂടി നില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയത്. മാര്‍ഗരേഖയിലുള്ള മറ്റ് പ്രധാന തീരുമാനങ്ങള്‍ ഇവയാണ്.

  • സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കില്ല, പകരം അലവന്‍സ് നല്‍കും
  • യൂണിഫോം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമാക്കില്ല
  • എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കും
  • രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി ബോധവത്കരണ ക്ലാസ്
  • വലിയ സ്‌കൂളുകള്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ്
  • സ്‌കൂളിന്റെ നിയന്ത്രണം അദ്ധ്യാപകര്‍ക്ക്
  • സ്‌കൂളുകള്‍ക്ക് മുന്നിലെ കടകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല

ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ ഐ എം എ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ധ്യാപകരും മറ്റ് ജീവനക്കാരും കൃത്യമായി വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വാക്സിന്‍ എടുക്കണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാര്‍ഥന്റെ മരണം ; നടന്നത് മനുഷ്യത്വരഹിതമായ പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി : വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക...

വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് 176 ഭക്ഷ്യകിറ്റ് പിടികൂടി

0
വയനാട് : 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍...

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

0
തിരുവനന്തപുരം : വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും...

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...