സൗദി തവക്കല്‍നാ ആപ് ഒരേസമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല

For full experience, Download our mobile application:
Get it on Google Play

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തവക്കല്‍നാ ആപ് ഒരേ സമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല. വി.പി.എന്‍ ഉപയോഗിക്കുന്നവരുടെ ഫോണിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ലെന്ന് ആപ് ഡവലപ്പേഴ്‌സ് വ്യക്തമാക്കി. സൗദിയിലുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങുന്ന ആപ്പാണ് തവക്കല്‍നാ. അത്യാവശ്യ ഘട്ടങ്ങളില്‍ രണ്ടാമത്തെ ഫോണില്‍ തവക്കല്‍നാ ഉപയോഗിക്കാം. ഇതിനായി രജിസ്റ്റര്‍ ചെയ്ത ഫോണില്‍ വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ഇതിന് മുന്നോടിയായി ആദ്യത്തെ ഫോണില്‍ നിന്നും സൈന്‍ ഔട്ട് ചെയ്യണം. ഫോണ്‍ നമ്പറില്ലാതെ ഫോണിലും ഇത്തരത്തില്‍ തവക്കല്‍നാ ഉപയോഗിക്കാം. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ തവക്കല്‍നാ തുറക്കാനാകാതെ വന്നാല്‍ വീണ്ടും ഒ.ടി.പി ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ തന്നെ വേണം. ഇതോടൊപ്പം, വി.പി.എന്‍ ഉപയോഗിക്കുന്ന ഫോണുകളിലും ആപ് പ്രവര്‍ത്തനം നിര്‍ത്തും.

ആപിലെ ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാനാണ് വി.പി.എന്‍ ഉപയോഗിക്കുന്ന സമയത്ത് തവക്കല്‍നാ പ്രവര്‍ത്തിക്കാത്തത്. സൗദിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വി.പി.എന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അസ്വാഭാവികവും നിയമ വിരുദ്ധവുമായി വി.പി.എന്‍ ഉപയോഗിക്കുന്നവരില്‍ നിന്നും മൊബൈല്‍ സേവനദാതാക്കള്‍ വിവരങ്ങളെടുക്കാറുണ്ട്. നിയമവിരുദ്ധ നടപടി പൊലീസിലേക്ക് കൈമാറുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...