വടകരയിൽ 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വടകര : വടകരയില്‍ 200 കിലോ പുകയില ഉല്‍പന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയില്‍. വടകര മേമുണ്ട ചല്ലിവയല്‍ സ്വദേശി പുതിയോട്ടില്‍ അഷറഫ് എന്ന റഫീക്കി(45)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടോടെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ 30000 പേക്കറ്റ് പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായെതെന്ന് എക്സൈസ് പറഞ്ഞു.

നേരത്തെയും പുകയില ഉല്‍പന്നങ്ങളുമായി പിടിയിലായ ഇയാള്‍ സ്കൂള്‍ വിദ്യാര്‍ഥികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്റ്സിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തില്‍ വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി പി വേണു, പ്രിവന്റീവ് ഓഫീസര്‍ കെ സി കരുണന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി രാമകൃഷ്ണന്‍, സിഇഒമാരായ ജി ആര്‍ രാകേഷ് ബാബു, മുസ്ബിന്‍, വിനീത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...