കോട്ടയം : വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വാരിശേരി കവലയ്ക്കു സമീപം പബ്ലിക് ലൈബ്രറി കെട്ടിടത്തില്‍ വാടകയ്ക്കു നടത്തുന്ന പെട്ടിക്കടയില്‍ നിന്നാണ് ഹാന്‍സ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. കോട്ടയം വെസ്റ്റ് പോലീസ് ആണ് പിടിച്ചെടുത്തത്. സ്വകാര്യ ആശുപത്രിയോടു ചേര്‍ന്നാണു കട പ്രവര്‍ത്തിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് കട ഉടമ മള്ളൂശേരി മര്യാത്തുരുത്ത് മുറിക്കല്‍ സുരേഷി (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റുവരുകയാണെന്നാണ് ലഭിക്കുന്ന വിവരം. നിരവധി തവണ ഈ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിട്ടുണ്ട്.
പോലീസ് റെയ്ഡിന് എത്തുന്നത് പലപ്പോഴും മുന്‍കൂട്ടിയറിയുന്ന ഇയാള്‍ കടയടച്ച് രക്ഷപ്പെടുകയുമാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ നടന്ന റെയ്ഡിലും ഇയാള്‍ക്ക് ഇങ്ങനെ രഹസ്യവിവരം ലഭിച്ചെന്നും കടയടച്ച് മുങ്ങുന്നതിനു മുന്‍പ് പോലീസ് എത്തിയതിനാലാണ് പിടിയിലായതെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.





























