91​ലും അ​ട​വും ചു​വ​ടും തെ​റ്റാ​ത്ത ഗു​രു​ക്ക​ളെ തേ​ടി​യെ​ത്തി​യ​ത് രാ​ജ്യ​ത്തി​ന്റെ പ​ത്മ​ശ്രീ ആ​ദ​രം

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : 91ാം വ​യ​സ്സി​ലും അ​ട​വും ചു​വ​ടും തെ​റ്റാ​ത്ത ക​ള​രി ഗു​രു​ക്ക​ളെ തേ​ടി​യെ​ത്തി​യ​ത് രാ​ജ്യ​ത്തി​ന്റെ പ​ത്മ​ശ്രീ ആ​ദ​രം. കേ​ര​ള​ത്തി​ന്റെ ത​ന​തു ആ​യോ​ധ​ന ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റി​ല്‍ നി​ര​വ​ധി ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ള്ള ചാ​വ​ക്കാ​ടി​ന്റെ ഉ​ണ്ണി​ഗു​രു​ക്ക​ള്‍​ക്കാ​ണ്​ (ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ന്‍) പ​ത്മ​ശ്രീ ല​ഭി​ച്ച​ത്. ചാ​വ​ക്കാ​ട് വ​ല്ല​ഭ​ട്ട ക​ള​രി സം​ഘ​ത്തി​ന്റെ ക​ള​രി​യാ​ശാ​നും ഗു​രു​വു​മാ​ണ്. 2019ലെ ​കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി ഗു​രു​പൂ​ജ അ​വാ​ര്‍​ഡും ഉ​ണ്ണി ഗു​രു​ക്ക​ള്‍​ക്കാ​യി​രു​ന്നു.

മ​ല​പ്പു​റം തി​രൂ​രി​ന​ടു​ത്ത്​ നി​റ​മ​രു​തൂ​രി​ല്‍ ക​ള​രി​പ്പ​യ​റ്റ്​ വി​ദ​ഗ്​​ധ​രു​ടെ കു​ടും​ബ​മാ​യ മു​ട​വ​ങ്ങാ​ട്ട് ത​റ​വാ​ട്ടി​ലെ ശ​ങ്കു​ണ്ണി പ​ണി​ക്ക​രു​ടെ​യും ചു​ണ്ട​യി​ല്‍ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മൂ​ന്നാ​മ​ത്തെ പു​ത്ര​നാ​യി 1929ലാ​ണ്​ ജ​ന​നം. ഏ​ഴാം വ​യ​സ്സ്​ മു​ത​ല്‍ ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​നം തു​ട​ങ്ങി. മു​ട​വ​ങ്ങാ​ട്ട് ഗൃ​ഹ​ത്തി​ലെ വ​ല്ല​ഭ​ട്ട ക​ള​രി​യി​ലും സ്വ​ഗൃ​ഹ​ത്തി​ലെ ക​ള​രി​യി​ലു​മാ​യി​രു​ന്നു പ​രി​ശീ​ല​നം.

14ാം വ​യ​സ്സി​ല്‍ മു​ട​വ​ങ്ങാ​ട്ട് ക​ള​രി​യി​ല്‍​വെ​ച്ച്‌ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഇ​പ്പോ​ഴും ചാ​വ​ക്കാ​ട് വ​ല്ല​ഭ​ട്ട ക​ള​രി​യി​ല്‍ ഗു​രു​ക്ക​ളു​ടെ നി​റ സാ​ന്നി​ധ്യ​ത്തോ​ടെ ക​ള​രി​പ്പ​യ​റ്റി​ന്റെ ഈ​ര​ടി​ക​ള്‍ പു​തു ത​ല​മു​റ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്നു. മ​ല​പ്പു​റം ഒ​ഴൂ​ര്‍ കോ​ഴി​ശ്ശേ​രി പു​ന്ന​ക്ക​ല്‍ ത​റ​വാ​ട്ടി​ലെ സൗ​ദാ​മി​നി​യ​മ്മ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ള്‍: കൃ​ഷ്ണ​ദാ​സ് (കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്), രാ​ജീ​വ്, ദി​നേ​ശ​ന്‍ (ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ തൃ​ശൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി), നി​ര്‍​മ​ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...