തിരുവല്ല പെരിങ്ങരയില്‍ വാടകവീട്ടില്‍ നിന്ന് ഒരു ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങരയില്‍ വാടകവീട്ടില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ വില
മതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പാന്‍ മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയിരുന്ന ഉത്തര്‍പ്രദേശ് ഗോരക്പൂര്‍ ജില്ലയില്‍ ബേല്‍പ്പൂര്‍ സ്വദേശി വിശാല്‍ (25) ആണ് ബുധനാഴ്ച രാത്രി ഏഴു മണിയോടെ പിടിയിലായത്. കാവുംഭാഗം ചാത്തങ്കരി റോഡില്‍ പെരിങ്ങര പാലത്തിന് സമീപത്ത് അടക്കം ആറോളം പാന്‍ മുറുക്കാന്‍ കടകളുടെ മറവില്‍ ആണ് ഇയാള്‍ നിരോധിത പുകയില വില്‍പ്പന്നങ്ങള്‍ വിറ്റഴിരുന്നത് എന്ന പോലീസ് പറഞ്ഞു.

തിരുവല്ല സ്വദേശി പ്രവീണ്‍ എന്നയാളാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നത് എന്ന് വിശാല്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ മിനി ലോറിയിലടക്കമാണ് ഇവിടെ പുകയില ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത് എന്ന് സമീപവാസികള്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ. കെ. സുരേന്ദ്രന്‍, സിപിഓമാരായ കെ. സന്തോഷ് കുമാര്‍, രവികുമാര്‍, വി.കെ.അഖില്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...