ദില്ലി: പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. നിലവില്‍ നിയമപ്രകാരം പുകയില ഉപയോഗിക്കാനുള്ള പ്രായം 18 വയസ്സാണ്. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ കർശനമാക്കുന്നതിന് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടു വെച്ചത്. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കുന്നു
RECENT NEWS
Advertisment