Tuesday, May 7, 2024 1:35 pm

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ.
ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. 1987 മുതലാണ് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ച് തുടങ്ങിയത്. ആഗോളതലത്തില്‍ പുകയിലയുണ്ടാക്കിയ പ്രതിസന്ധിയും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങളും പരിഗണിച്ചായിരുന്നു ഈ നീക്കം. തുടക്കത്തില്‍ ഏപ്രില്‍ 7ന് ആയിരുന്നു ലോക പുകവലി വിരുദ്ധ ദിനം. പിന്നീട് 1988ല്‍ ഈ ദിനാചരണം മെയ് 31 ആക്കി മാറ്റി.

പുകയില ഉപഭോഗം മൂലം പ്രതിവര്‍ഷം എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. പുകവലിക്കാത്തവരും പുകവലിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. മുതിര്‍ന്നവരില്‍ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിലേക്കും ഇത് വഴിതെളിക്കുന്നു. ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നെന്നാണ് കണക്ക്.

ഇതിനിടെ 2008-ല്‍ പുകയിലയുടെ എല്ലാ തരത്തിലുമുള്ള പരസ്യങ്ങളും പ്രചാരണവും ലോകാരോഗ്യ സംഘടന നിരോധിച്ചു. സിഗരറ്റ് വ്യവസായത്തില്‍ ആഗോളതലത്തില്‍ തന്നെ ചൈനയാണ് മുന്നില്‍. 2014-ല്‍ ലോകത്തെ മൊത്തം സിഗരറ്റിന്റെ 30% വും ചൈനയില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്നായിരുന്നു കണക്ക്. പരസ്യങ്ങളുടെ നിരോധനത്തിനൊപ്പം ലോക വ്യാപകമായി ബോധവത്കരണ പരിപാടികള്‍ നടത്തിയാണ് പുകയിലയ്‌ക്കെതിരായ പോരാട്ടം തുടരുന്നത്.

പുകവലി ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അത്തരമൊരു തീരുമാനമെടുക്കാന്‍ ഈ ദിനം എന്തുകൊണ്ടും മികച്ചതാണ്. സിഗരറ്റിനെ ഒഴിവാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പുകവലി ഉപേക്ഷിക്കുകയെന്ന പ്രക്രിയ. നിങ്ങള്‍ മാനസികമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതിജീവിക്കണം. വിത്ത് ഡ്രോവല്‍ ലക്ഷണങ്ങളെ വരുതിയിലാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും നിങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ കൗണ്‍സിലിങ്ങും വൈദ്യ സഹായവും വരെ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തേടേണ്ടി വരും. ഒന്നുറപ്പാണ്, പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും ജീവിത നിലവാരവും ആയുസ്സും ഒപ്പം നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതവും മെച്ചപ്പെടും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐ.സി.യു. പീഡനക്കേസ് ; ഡോക്ടർ കെ.വി. പ്രീതിയ്‌ക്കെതിരെ പുനരന്വേഷണം

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസുമായി ബന്ധപ്പെട്ട് ഡോ....

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

0
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറിൽ...

മാവേലിക്കര സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ ആത്മീയ നവോത്ഥാനവും ചട്ടമ്പിസ്വാമിയും എന്ന വിഷയത്തിൽ സെമിനാർ നടത്തി

0
മാവേലിക്കര : ഭാരതീയ വിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി...

കോടതിവിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നു ; ആത്മവിശ്വാസത്തിന് കുറവില്ല അപ്പീല്‍ നല്‍കുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ

0
തിരുവനന്തപുരം : മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു...