കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് മഹാമാരിക്കിടെ ബ്ലാക്ക് ഫംഗസ് ഭീതിയും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മൂന്നുപേരാണ് പുതിയതായി ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേര് മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കണ്ണൂര്‍ എടക്കര സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ഒരാള്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായതിനാല്‍ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലാണ് ചികിത്സ തുടരുന്നത്. ഇതിന് പുറമേ ഞായറാഴ്ച മറ്റൊരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 12 ആയി. ഞായറാഴ്ച മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കോഴിക്കോട്ട് 16 പേര് ബ്ലാക്ക് ഫംഗസ് ചികിത്സയിലുണ്ട്.