കോ​ഴി​ക്കോ​ട്ട് മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് ; ആകെ 16 പേ​ര്‍ ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ​യില്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : സംസ്ഥാനത്ത് കോവിഡ് മഹാമാരിക്കിടെ ബ്ലാ​ക്ക് ഫം​ഗ​സ് ഭീ​തിയും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കോ​ഴി​ക്കോ​ട് ജില്ലയില്‍ മൂ​ന്നു​പേ​രാ​ണ് പു​തി​യ​താ​യി ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ല്‍ ര​ണ്ടു പേര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചികിത്സയിലാണ്.

ക​ണ്ണൂ​ര്‍ എ​ട​ക്ക​ര സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​​ക്കാ​ര​നു​മാ​യ ഒ​രാ​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. ഇതി​ന് പു​റ​മേ ഞാ​യ​റാ​ഴ്ച മ​റ്റൊ​രാ​ള്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 12 ആ​യി. ഞാ​യ​റാ​ഴ്ച മറ്റൊരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കോ​ഴി​ക്കോ​ട്ട് 16 പേ​ര്‍ ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ​യി​ലു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...