തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം – 6, തൃശൂര്‍ – 4 , തിരുവനന്തപുരം -3 , കണ്ണൂര്‍ – 3, പത്തനംതിട്ട – 2, ആലപ്പുഴ – 2, കോട്ടയം – 2, കോഴിക്കോട്- 2, കാസര്‍ഗോഡ് -2, എറണാകുളം-1, പാലക്കാട്-1, മലപ്പുറം -1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. ഇന്ന് ആരും രോഗമുക്തി നേടിയില്ല. ഇതുവരെ 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇന്ന് പുതുതായി 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു ; ഇന്ന് 29 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി – പത്തനംതിട്ടയില്‍ 2
RECENT NEWS
Advertisment