മരിച്ച മുത്തച്ഛന്‍ രണ്ട് തവണ സൗജന്യ റേഷനും സര്‍ക്കാരിന്റെ കിറ്റും വാങ്ങി ; റേഷന്‍ കടയുടമയുടെ തട്ടിപ്പ് ചെറുമകന്‍ കയ്യോടെ പൊക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :  പരേതന്റെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ റേഷന്‍ കട ഉടമ സര്‍ക്കാരിന്റെ സൗജന്യ കിറ്റും റേഷന്‍ സാധനങ്ങളും തട്ടിയെടുത്തു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അന്വേഷണമാരംഭിച്ചു. അടിമാലി- കൊന്നത്തടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി . 53-ാം നമ്പര്‍ കടയ്‌ക്കെതിരേയാണ് അന്വേഷണം.

2017 ഓഗസ്റ്റിലാണ് 89 വയസ്സുള്ള മുതിരപ്പുഴ ഓലിക്കല്‍ രാമന്‍ ഭാസ്‌കരന്‍ മരിച്ചത്. പരേതന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ഡില്‍ മറ്റ് കുടുംബാംഗങ്ങള്‍ ആരുമില്ല. ഇതോടെ മരണവിവരം അന്ന് തന്നെ കട ഉടമയെ ബന്ധുക്കള്‍ അറിയിക്കുകയും കാര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്‍ഡ് നീക്കം ചെയ്യാതിരുന്ന  കടഉടമ പെട്ടത് റേഷന്‍ സംവിധാനം ഓണ്‍ലൈന്‍ ആക്കിയതോടെയയാണ്.

മരിച്ച രാമന്‍ ഭാസ്‌കരന്റെ റേഷന്‍ കാര്‍ഡ് കൊച്ചു മകന്റെ മൊബൈല്‍ ഫോണ്‍ നമ്പറുമായാണ്  ബന്ധിപ്പിച്ചിരുന്നത്. മരിച്ച മുത്തച്ഛന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രണ്ട് തവണ സൗജന്യ റേഷനും ഏപ്രില്‍ 30-ന് സര്‍ക്കാരിന്റെ കിറ്റും വാങ്ങിയതായി കൊച്ചുമകന്റെ ഫോണില്‍ സന്ദേശം വന്നു. ഇതോടെ കുടുംബക്കാര്‍ റേഷന്‍കട ഉടമയെ വിവരം അറിയിച്ചെങ്കിലും ഇയാള്‍ ഇത് നിഷേധിച്ചു. ഇതോടെ ബന്ധുക്കള്‍ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരേയും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തേയും വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാളുകളായി ഈ കാര്‍ഡ് വഴി റേഷന്‍ സാധനങ്ങള്‍ നല്‍കിയിട്ടുള്ളതായി രേഖകളില്‍ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...