ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്ത് വയനാട്ടില്‍ നിന്നൊരു ‘ഭീമന്‍ ചക്ക’! തൂക്കം 52.350 കിലോഗ്രാം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വയനാട്ടില്‍ നിലവിലെ ഗിന്നസ് റെക്കോര്‍ഡ് മറികടന്ന് ഒരു ഭീമന്‍ ചക്ക. മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കാപ്പാട്ടുമല വൈഡ്മാന്‍ നിലയത്തിയിലാണ് ആരെയും അമ്പരപ്പിക്കുന്ന വിധത്തില്‍ ഭീമന്‍ ചക്ക വിളഞ്ഞത്. മുംബൈ മലയാളിയും കണ്ണൂര്‍ കാപ്പാട് സ്വദേശിയുമായ വിനോദിന്റെ പറമ്പിലെ പ്ലാവിലാണ് ഇത്രയും വലിയ ചക്ക കായ്ച്ചത്. തൂക്കി നോക്കിയപ്പോഴാണ് നിലവിലെ ഗിന്നസ് റെക്കോഡിനെ മറികടന്നു എന്നറിയുന്നത്. ചക്കയുടെ ഭാരം 52.350 കിലോഗ്രാം. നിലവിലെ റെക്കോഡ് 42.72 ആണ്. 77 സെന്റിമീറ്റര്‍ നീളവും 117 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ഈ ചക്കയെ കുറിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നുള്ള 42.72 കിലോഗ്രാം തൂക്കമുള്ള ചക്കയാണ് ഏറ്റവും ഭാരമുള്ളതായി കണക്കാക്കിയിരിക്കുന്നത്. 2016 ജൂണ്‍ 23 നാണ് സംഭവം. പിന്നീട് കൊല്ലത്ത് എടമുളക്കല്‍ ജോണിക്കുട്ടി എന്നയാളുടെ പറമ്പില്‍ 51.4 കിലോഗ്രാം തൂക്കമുള്ള ചക്ക ഈയടുത്ത ദിവസം ലഭിച്ചിരുന്നു. പിന്നീട് ഗിന്നസ് റെക്കോര്‍ഡിനും, ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിനും അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെയെല്ലാം മറികടന്നിരിക്കുകയാണ് മാനന്തവാടിയിലെ ഈ ഭീമന്‍ ചക്ക. തവിഞ്ഞാല്‍ കാപ്പാട്ടുമലയിലെ വിനോദിന്റെ സ്ഥലം നോക്കി നടത്തുന്ന സന്തോഷും, തോട്ടം തൊഴിലാളികളായ ശശി, രവി, വിനീഷ് എന്നിവരും ചേര്‍ന്നാണ് ഞായറാഴ്ച രാവിലെ ഈ ചക്ക പറിച്ചത്. ഭാരം കൂടുതലായതിനാല്‍ കയറില്‍ക്കെട്ടി താഴെ ഇറക്കുകയായിരുന്നു. അമ്പതിന് മുകളില്‍ ഭാരം വരുമെന്ന് ചക്കയിടാന്‍ കയറിയ ശശി പറഞ്ഞെങ്കിലും മറ്റാരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ താഴെയെത്തിയപ്പോള്‍ എല്ലാവര്‍ക്കും അതിശയമാവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...