സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53120 രൂപയും ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 6640 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 54080 രൂപയായിരുന്നു. പിന്നീട് വലിയ ഇടിവ് രേഖപ്പെടുത്തി 52560 രൂപയിലെത്തി. ഈ അവസരം ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ മാസം 10നാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് നേരിയ തോതില്‍ മുന്നേറി. ചൈനയില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ച വേളയില്‍ സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെയായി ചൈനക്കാര്‍ മറ്റു നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നാണ് വിവരം.

ഡോളര്‍ സൂചികയില്‍ നേരിയ ഇടിവാണ് കാണുന്നത്. 105.25 എന്ന നിരക്കിലാണ് ഡോളര്‍. അതേസമയം രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 83.43 ആണ് നിരക്ക്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 83.43 ഡോളര്‍ നല്‍കണം. മറ്റു കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയത്തിലും നേരിയ വ്യതിയാനമുണ്ട്. ഡോളര്‍ മുന്നേറ്റം കാഴ്ചവെയ്ക്കുമ്പോള്‍ സ്വര്‍ണവിലയില്‍ കുറവ് വരും. ക്രൂഡ് ഓയില്‍ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുന്നത് തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 85.07 ഡോളര്‍ ആണ് പുതിയ വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 81.35 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 84.33 ഡോളറുമാണ് പുതിയ വില. ഒരാഴ്ച മുമ്പ് എണ്ണ വില 80 ഡോളറില്‍ താഴെയായിരുന്നു. രാഷ്ട്രീയ മാറ്റങ്ങളും ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആവശ്യം വന്നതുമാണ് എണ്ണ വില കയറാന്‍ കാരണം.

യുക്രൈന്‍-റഷ്യ തര്‍ക്കം എണ്ണ വിലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം രൂക്ഷമായത്. ഇപ്പോള്‍ ലബ്‌നാന്‍-ഇസ്രായേല്‍ യുദ്ധ സാഹചര്യവും രൂപപ്പെടുകയാണ്. പശ്ചിമേഷ്യയില്‍ ആശങ്ക സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ വില ഉയര്‍ന്നാല്‍ സ്വര്‍ണം ഉള്‍പ്പെടെ വിപണിയിലെ എല്ലാ ലോഹങ്ങള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും വിലമാറ്റം സംഭവിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...