പത്തനംതിട്ട : തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി, കാർത്തിക, തിരുവാതിര ഉത്സവം 10, 11, 14 തീയതികളിൽ നടക്കും. ഇന്ന് രാവിലെ കളമെഴുതിപ്പാട്ട്, 12-ന് ഓട്ടൻതുള്ളൽ, രണ്ടിന് എഴുന്നള്ളത്ത്, വേലകളി, മൂന്നിന് കെട്ടുകാഴ്ച, വൈകീട്ട് 6.30-ന് ദീപാരാധന, എട്ടിന് ഏഴംകുളത്തമ്മയ്ക്ക് എതിരേൽപ്പ് എഴുന്നള്ളിപ്പ്, 10-ന് മേജർസെറ്റ് കഥകളി. 11-ന് രാവിലെ ആറുമുതൽ ഗരുഡൻതൂക്കം, ഒൻപതിന് കെട്ടുകാഴ്ച, 11-ന് നേർച്ചത്തൂക്കങ്ങൾ തുടങ്ങും. 14-ന് വെളുപ്പിന് നാലിന് വിഷുക്കണി ദർശനം, ഏഴിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ശ്രീഭൂതബലി, കലശാഭിഷേകം, വൈകീട്ട് ആറിന് ദീപാരാധന, 9.30-ന് പഞ്ചവാദ്യം, 11-ന് ഗാനമേള, രണ്ടിന് എഴുന്നള്ളത്തും വിളക്കും. ഉത്സവദിവസങ്ങളിൽ ഭഗവതിക്ക് തിരുവാഭരണവും തങ്കയങ്കിയും ചാർത്തി ദർശനം ഉണ്ടായിരിക്കും. ഈവർഷം 173 നേർച്ചത്തൂക്കമാണ് നടക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും നേർച്ചത്തൂക്കമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാജേഷ് എ.പിള്ള, ജോയന്റ് സെക്രട്ടറി മുരളീധരൻ നായർ, പബ്ളിസിറ്റി കൺവീനർ ബി.പ്രസാദ് കുമാർ എന്നിവർ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033