ദല്ലാൾ നന്ദകുമാർ നുണമാത്രം പറയുന്നയാൾ, എല്ലാ പള്ളികളിലും കേരളസ്റ്റോറി പ്രദർശിപ്പിക്കണം ; വീണ്ടും വിവാദ പ്രസ്താവനകളുമായി പിസി ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്കെതിരായ കോഴ ആരോപണത്തിൽ പ്രതികരിച്ച് പി.സി. ജോർജ്. വായ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് ദല്ലാൾ നന്ദകുമാറെന്നും പണമുണ്ടാക്കാന്‍ അദ്ദേഹം എന്തും പറയുമെന്നും പി.സി വിമർശിച്ചു. നന്ദകുമാറിന് പിന്നിൽ ആന്റോ ആന്റണിയാണ്. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. പിതാവായ എകെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ എത്ര കോടി വേണമെങ്കിലും അനിൽ ആന്റണിക്ക് കിട്ടുമായിരുന്നല്ലോ? പിന്നെ എന്തിന് 25 ലക്ഷം വാങ്ങാൻ പോകണം. നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാൽ നന്ദകുമാര്‍. പണ്ട് തന്നെയും കുടുക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു ജോര്‍ജ് ആരോപിച്ചു.

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി വിളിച്ചാൽ പ്രചാരണത്തിന് പോവും. വിളിക്കാത്തയിടത്ത് ഉണ്ണാൻ പോകുന്ന സ്വഭാവം തനിക്ക് ഇല്ല. ഈഴവരുടെ മാർപ്പാപ്പയാണ് വെള്ളാപ്പള്ളി, കർദിനാൾ ആണ് തുഷാർ. മാർപാപ്പയും കർദിനാളും കൂടെ ചേരുമ്പോൾ കോട്ടയം ഇങ് പോരും- ജോർജ് വ്യക്തമാക്കി. കേരളത്തിലെ എല്ലാ പള്ളികളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കണെമെന്നും ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും കേരളത്തിൽ ഉണ്ടെന്നും പിസി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...