ഗർഭച്ഛിദ്ര നിരോധനം ; നിലപാട് വ്യക്തമാക്കി ട്രംപ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും വിവാദ വിഷയങ്ങളിലൊന്നായ ഗർഭച്ഛിദ്ര നിരോധനത്തിൽ നിലപാട് പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നിരോധിക്കണമോയെന്ന കാര്യം സംസ്ഥാനങ്ങൾ വോട്ടെടുപ്പിലൂടെയോ നിയമനിർമാണത്തിലൂടെയോ തീരുമാനിക്കും. അവർ തീരുമാനിക്കുന്നതെന്തും രാജ്യത്തെ നിയമമായിരിക്കണമെന്നും ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ട്രംപ് പറഞ്ഞു. വിഷയത്തിൽ നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവന നൽകുന്നത്.

16 ആഴ്ചത്തെ ദേശീയ ഗർഭച്ഛിദ്രം നിരോധനത്തിൽ യോജിപ്പുള്ളതായും യാഥാസ്ഥിതിക വിഭാഗക്കാരെ പിണക്കാതിരിക്കാനാണ് ഇക്കാര്യം പരസ്യമായി പറയാൻ മടിക്കുന്നതെന്നും ട്രംപ് ഉപദേശകരോട് പറഞ്ഞിരുന്നതായി ന്യൂയോർക് ടൈംസ് പത്രം ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നിലപാട് വ്യക്തമാക്കിയത്.ഗർഭച്ഛിദ്ര നിയമ നിർമാണം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകി 2022ൽ യു.എസ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...