Sunday, May 19, 2024 8:31 pm

ഇന്ന് ലോക ഭിന്നശേഷി ദിനം ; കുരുന്നുകള്‍ക്കായി പ്രത്യേക പദ്ധതിയുമായി സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്ന് ലോക ഭിന്നശേഷി ദിനം. എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് 2015 ല്‍ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തിലാകെ 7,93,937 പേർ ഭിന്നശേഷിക്കാരാണ്. കേരള ജനസംഖ്യയുടെ 2.32 ശതമാനം വരുമിത്. ഇതില്‍ 18,114 പേർ വിവിധ സ്ഥാപനങ്ങളിലാണ് ജീവിക്കുന്നത്. 1,30,798 പേർ 19 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇതില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധയെത്തേണ്ടവരാണ് അനാഥരായ ഭിന്നശേഷിക്കാരായ കുരുന്നുകൾ. ഇത്തരം കുട്ടികൾക്കായി സംസ്ഥാനത്താദ്യമായി ഒരു പദ്ധതി കോഴിക്കോടാണ് നടപ്പാക്കുന്നത്.

കൊയിലാണ്ടിയിലെ നെസ്റ്റ് എന്ന സ്ഥാപനമാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കുട്ടികളെ പൊതുധാരയിലേക്കെത്തിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന രീതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാല്‍ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ്.

ഇത്തരം കുട്ടികളുടെ സംരക്ഷണത്തിനായാണ് സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ആറ് വയസുവരെയുള്ള ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് ശാസ്ത്രീയ പരിചരണം നല്‍കുന്നതാണ് പദ്ധതി. ഓരോ കുട്ടിയുടെയും പരിമിതികൾക്കനുസരിച്ചാണ് പരിശീലനം. ജനുവരിയിലാണ് ഇതിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം നടക്കുക.
അതേസമയം ഇത്തരം പദ്ധതികൾ ആറു വയസുവരെയുള്ളവർക്ക് മാത്രം പോരെന്നാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവരുടെ ആവശ്യം. മുതിർന്നവരിലേയ്ക്കും ഇവരെ പരിചരിക്കുന്ന രക്ഷിതാക്കളിലേക്കും അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയെത്തണമെന്നാണ് ഇവരുടെ അഭിപ്രായം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം ; സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത്...

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

0
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്....

വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു ; ആളപായമില്ല

0
വിഴിഞ്ഞം : വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ പെയിൻ്റ് കടയ്ക്ക് തീപ്പിടിച്ചു. കമ്പ്യൂട്ടർ...

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍ ; ക്വട്ടേഷൻ സംഘം പിടിയില്‍

0
കല്‍പറ്റ: കൊലപാതകം ഉൾപെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി....