ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ :  ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവം ഇന്ന്.  മഞ്ഞിനിക്കര കരയുടെ വകയായി നടക്കുന്ന ഉത്സവത്തിൽ രാവിലെ ഒൻപതിന് ഉത്സവബലിയുണ്ടാവും. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദർശനം. ഒന്നിന് ഏവൂർ അഭിജിത്തും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പിൽ ഗജരാജൻ ഈരാറ്റുപേട്ട അയ്യപ്പൻ ഭഗവാന്റെ തിടമ്പേറ്റും. ആറ് ഗജവീരൻമാർ അകമ്പടി സേവിക്കും. രാത്രി എട്ടിന് ചൊവ്വല്ലൂർ മോഹനവാരിയരുടെ പ്രാമാണിത്വത്തിൽ നടക്കുന്ന പാണ്ടിമേളം. ഒൻപതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പും സേവയും.

10-ന് രക്തകണ്ഠ സഹായനിധി വിതരണം അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടക്കും. 10.30 മുതൽ ദേവനാരായണനും ശ്രേയ ശ്രീകുമാറും ചേർന്ന് നയിക്കുന്ന കൊച്ചിൻ കൈരളി കമ്യൂണിക്കേഷൻസിന്റെ ഗാനമേള. ഐമാലി കിഴക്ക് കരയുടെ വകയായി നടന്ന ആറാം ഉത്സവവുമായി ബന്ധപ്പെട്ട് തെങ്ങമം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ, സിനിമാനടി ദേവിചന്ദനയുടെ ദേവനടനം എന്നിവ അരങ്ങേറി. ആറാട്ട് എഴുന്നള്ളത്തിൽ ഗജരാജൻ പരിമണം വിഷ്ണു തിടമ്പേറ്റി. നാല് ഗജവീരന്മാർ അകമ്പടിയുണ്ടായിരുന്നു. ശാസ്ത്രി ദാമോദരന്റെയും മുൻ മേൽശാന്തി ബാലസുബ്രഹ്മണ്യൻ പോറ്റിയുടെയും സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് ദാനവും നടന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...

സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി പഠനോപകരണ വിതരണവും കുടുംബ സംഗമവും നടത്തി

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി 124 ആം നമ്പർ...

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു

0
 തിരുവനന്തപുരം: വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി...

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...