രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക നൽകാനുള്ള അവസാന തീയതി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക നൽകാനുള്ള അവസാന തീയതി ഇന്ന്. മധ്യപ്രദേശിൽ രാജ്യസഭയിലേക്ക് മൂന്നാം സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ച് ബിജെപി. ഇതോടെ മൂന്നു സീറ്റുകളിലേക്ക് വോട്ടെടുപ്പ് ഉറപ്പായി. കേന്ദ്രമന്ത്രി ജോർജ് കുര്യനെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ആകെ 27 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഇതുവരെ 11 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പലരും ഇതിനോടകം തന്നെ പത്രിക സമർപ്പിച്ചു. കർണാടകത്തിലെ നാലിൽ ഒരു സീറ്റിലാണ് എൻഡിഎ വിജയിക്കാൻ സാധ്യതയുള്ളത്, ഇതിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ ജെഡിഎസും ബിജെപിയും ചർച്ച തുടരുകയാണ്.

18 നാണ് രാജ്യസഭാ  തെരഞ്ഞെടുപ്പ്. നാളെ സൂക്ഷ്മ പരിശോധന പൂർത്തിയാകും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി പതിനൊന്നാണ്. അതേസമയം ജാർഖണ്ഡിലെ ഒരു സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ ജെഎംഎം അമർഷത്തിലാണ്. സംസ്ഥാനത്തുനിന്നുള്ള രണ്ട് സീറ്റിലും ജെഎംഎം സ്ഥാനാർത്ഥികളെ നിർത്തുമെന്ന അഭ്യൂഹമുണ്ട്. ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളും തങ്ങൾക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് ജെഎംഎം നേതൃത്വത്തിന്റെ വാദം. എന്നാൽ ഇത് മറികടന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളോട് ആലോചിക്കാതെയുള്ള ഈ നീക്കത്തിൽ ജെഎംഎമ്മിന് കടുത്ത പ്രതിഷേധമുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് ജെഎംഎം തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...