രണ്ടര കിലോയോളം കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ,​ രണ്ടര കിലോയോളം കഞ്ചാവുമായി രണ്ടുപേരെ കാട്ടാക്കട പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം പൂവച്ചൽ ഭാഗത്തുനിന്ന് മാരുതി ആൾട്ടോ കാറിൽ കഞ്ചാവുമായി എത്തിയ സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാട്ടാക്കട ചന്തയ്ക്ക് സമീപം വച്ചാണ് വാഹനത്തെ പിന്തുടർന്ന് തടഞ്ഞ് നിറുത്തി പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമൂട് സ്വദേശിയായ അനന്തു, കിരൺ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് കഞ്ചാവ് വിൽപന സജീവമാണെന്ന് ലഭിച്ച വിവരത്തിലായിരുന്നു പരിശോധന.

കാട്ടാക്കടയ്ക്ക് സമീപമുള്ള ഒരു കേന്ദ്രത്തിൽ നിന്നാണ് ഇവർക്ക് കഞ്ചാവ് കൈമാറിയതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചും പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. നാർക്കോട്ടിക് ഡിവൈ.എസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കാട്ടാക്കട പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...